Thursday, July 26, 2007

എന്നിട്ടും ...

ഇന്ന്..

അഞ്ചിന്റെ അലാറം പതിവുപോലെ അലറിയടിച്ചിരുന്നു
അതിനെ നിശബ്ദമാക്കി, തലവഴിയെ പുതപ്പ് വലിച്ചിട്ടിരുന്നു
കിട്ടാതെ പോവുന്ന കട്ടന്‍ കാപ്പിയെ ഓര്‍‌ത്തുമാത്രം
ഏഴുമണിക്ക് ചാടിയെഴുന്നേറ്റിരുന്നു
എട്ടിന്റെ സൈറണ്‍ കൂവിയ ശേഷം
അടച്ചിട്ട കുളിമുറികള്‍ക്കു മുന്നില്‍
വരാന്തയുടെ നീളമളന്നിരുന്നു

അവളുടെ പ്രഭാതഭക്ഷണം ഇന്നും അനാഥമായിരുന്നു
പതിവുപോലെ ഒമ്പതിന്റെ ഓഫീസ് വണ്ടി
അവള്‍ക്കുവേണ്ടി പാതിവഴിയില്‍ നിര്‍‌ത്തിയിരുന്നു
കണ്ടുമുട്ടിയവര്‍‌ക്കൊക്കെ സുപ്രഭാതം ആശംസിച്ചിരുന്നു
ആരും കാണാതെ ഓഫീസിലിരുന്ന്
കാണാമറയത്തെ സുഹൃത്തിനോട് ചാറ്റ് ചെയ്തിരുന്നു
അരമണിക്കൂര്‍‌ തപസ്സിരുന്നിട്ടും കഴിക്കാനാവാതെ
ഉച്ചഭക്ഷണത്തെ കുപ്പത്തൊട്ടിയില്‍ തട്ടിയിരുന്നു
വൈകുന്നേരം കടയപ്പത്തിന്റെ ബലത്തില്‍
വിശപ്പിനെ കൊലചെയ്തിരുന്നു
ബാക്കിവന്നതിനെ വഴിയോരത്തെ
ചുടുകടലകൊണ്ട് ശമിപ്പിച്ചിരുന്നു
ചിതറിയ വാക്കുകളും ചിലമ്പലുകളും കൊണ്ട്
രാത്രിയെ ശബ്ദമുഖരിതമാക്കിയിരുന്നു
തണുത്ത കുളിക്കുശേഷം ഉറക്കത്തിന് കൂട്ടായ്
ആരുടെയോ നോവിനെ അവള്‍ നെഞ്ചോട് ചേറ്‌ത്തിരുന്നു

എന്നിട്ടും ...
ഇന്ന്, ആര്‍‌ക്കെന്ന് അടിവരയിടാത്ത
ഒരു നന്ദിവാക്കില്‍ അവള്‍ എല്ലാം മറച്ചുവെച്ചിരിക്കുന്നു
ആരോടും പറയാതെ അവള്‍ ഇറങ്ങിപോയിരിക്കുന്നു

18 comments:

ഇട്ടിമാളു said...

എല്ലാം പതിവുപോലെ...എന്നിട്ടും ...

ഇത്തിരിവെട്ടം said...

ആവര്‍ത്തിക്കപ്പെടുന്ന യാന്ത്രികതയില്‍ പുതുമ കണ്ടെത്തിയാല്‍....

:)

ബയാന്‍ said...

എന്തെയ് ഇങ്ങനെ ഒരലച്ചില്‍...ഈ അലച്ചിനൊടുവില്‍ വയ്യാണ്ടാവും.

Manu said...

കൊള്ളാവുന്ന വല്ലവന്റേം കൂടെയേ എറങ്ങിപ്പോകാവൊള്ളേ.... :p

ഞാന്‍ ഓടി....

(സംഗതികൊള്ളാം... പക്ഷേ മരണം വിട യാത്രാമൊഴി മത്തങ്ങേടെ കുരു...വേറെ വിഷയമൊന്നും ഇല്ലേ മാളൂസേ ലോകത്തില്‍ !!!)

ദൃശ്യന്‍ | Drishyan said...

ഓഹോ, അപ്പൊ അങ്ങനെ ആണല്ലെ? ങ്‌ഹും...
പക്ഷെ എന്താ പ്രശ്നമെന്ന് എനിക്ക് മനസ്സിലായില്ലാട്ടോ! :-(

സസ്നേഹം
ദൃശ്യന്‍

പുള്ളി said...

രാവിലേയും ഉച്ചയ്ക്കും ഒന്നും കഴിയ്ക്കാതിരുന്നത് ശരിയായില്ല. ഇവിടെയൊരാളെ കണ്ടു പഠിക്കൂ... :)

സു | Su said...

ഇറങ്ങിപ്പോയത് നന്നായി. നന്ദിയെങ്കിലും കിട്ടിയല്ലോന്ന് ആശ്വസിക്കാം.

:)

എനിക്കീ വരികള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇഷ്ടമായി.

Haree | ഹരീ said...

പ്രേമനൈരാശ്യമാണോ...
നന്ദി വാക്ക്... ഇറങ്ങിപ്പോക്ക്... ആര്‍ക്കുവേണ്ടി? ഒരു കാര്യവുമില്ല. :|
--

ikkaas|ഇക്കാസ് said...

അടീന്ന് മൂന്നാമത്തെ ‘എന്നിട്ടും’ എന്ന വരി ഒഴിച്ച് ബാക്കി എല്ലാം പതിവു പോലെ സംഭവിക്കാറുള്ള കാര്യങ്ങള്‍ തന്നെ എന്നേ മനസ്സിലാക്കാനാവുന്നുള്ളൂ. അപ്പൊ ആരോടും പറയാതെയുള്ള അവളുടെ പോക്കും അതിന്റെ ഭാഗം മാത്രം. എങ്ങോട്ടെങ്കിലും പോട്ടെ പിശാശ്.

മയൂര said...

എന്തെ അന്ന് അവള്‍ക്ക് അങ്ങിനെ തോന്നിയത്??
ആശയവും വരിക്കളും ഇഷ്‌ടമായി......

സാല്‍ജോҐsaljo said...

തണുത്ത കുളിക്കുശേഷം ഉറക്കത്തിന് കൂട്ടായ്
ആരുടെയോ നോവിനെ അവള്‍ നെഞ്ചോട് ചേറ്‌ത്തിരുന്നു...

അവള്‍ പോകുന്നതായിരിക്കും ഭംഗി.!


നന്നായി അവതരണം.

അരീക്കോടന്‍ said...

ആരോടും പറയാതെ അവnum ഇറങ്ങിപോയിരിക്കുന്നു!!!

ഇട്ടിമാളു said...

ഇത്തിരി.. ...സു.. മയൂര...സാല്‍ജോ... :)

ബയാന്‍.. ഇക്കാസ്.. ആദ്യമായാണോ ഇവിടെ.. ?

മനു .. വേറൊന്നും എന്റെ ബ്ലോഗില്‍ വായിച്ചിട്ടില്ലെ?

ദൃശ്യാ... പ്രശ്നം അതില്‍ പറഞ്ഞിട്ടില്ലല്ലൊ?അവള്‍ക്ക് അറിയാമായിരിക്കും..

പുള്ളി.. ആ ലിങ്കിന് ഒരു സ്പെഷല്‍ താങ്ക്സ് ..

ഹരി... പ്രേമനൈരാശ്യമോ ആര്‍‌ക്ക്? ;)

അരീക്കോടന്‍ .. അവനും പോയോ..?

P.R said...

:)

ശ്രീ said...

:)

ഏറനാടന്‍ said...

എന്നിട്ടും ...? -:)

venunadam said...

അവരുടെ തിരോധാനം. അങ്ങിനെ എത്ര തിരോധാനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണെന്റെ ജീവിതം.

ഇട്ടിമാളു said...

ശ്രീ..പിആര്‍... :):)
ഏറനാടാ.. എന്നിട്ടെന്താ.. എനിക്കും അറിയില്ല.. :(

വേണുനാദം ... എന്നിട്ട്?