Thursday, September 28, 2006

മായകാഴ്ചകള്‍

മായകാഴ്ചകള്‍
ഇതെല്ലാം കാഴ്ചകളാണ്, മായകാഴ്ചകള്‍
കണ്‍ തുറന്നു കാണുന്ന മണല്‍ത്തരികളില്‍
കണ്ണടച്ചെണ്ണുന്ന കടല്‍ തിരകള്‍
‍കണ്‍ നിറയെ കാഴ്ചകളാണു
മനം നിറയെ മായകാഴ്ചകള്‍
നിന്റെ ചുംബനങ്ങളില്‍ മഞ്ഞു തുള്ളിയുടെ കുളിര്മ്മ
നിന്റെ തലോടലുകള്ക്ക്‌ തെന്നലിന്റെ സൌമ്യത
നിന്റെ ആലിംഗനങ്ങളില്‍
ഞാനൊരു പുലര്ക്കാല സ്വപ്നം
വെറും മായകാഴ്ചകള്‍

അടര്ന്നു മാറുന്ന ചുണ്ടുകളില്‍
ചിതറി തെറിക്കുന്ന ജല്പനങ്ങള്‍
അകന്നു പോവുന്ന കൈവിരലുകളില്‍
മുറുകിയ പാവചരടുകള്‍
കേള്ക്കാതെ പോയതു
താളം തെറ്റിയ ഹ്രുദ്സ്പന്ദനങ്ങള്‍
കാണാതെ പോയത്‌
അമര്ന്നു പോയ വിതുമ്പലുകള്‍
ഇതെന്റെ കാഴ്ചകള്‍, മായകാഴ്ചകള്‍

6 comments:

ഡാലി said...

"അകന്നു പോവുന്ന കൈവിരലുകളില്‍
മുറുകിയ പാവചരടുകള്‍
കേള്ക്കാതെ പോയതു
താളം തെറ്റിയ ഹ്രുദ്സ്പന്ദനങ്ങള്‍"

മാളുകുട്ടേയ് “ ഹൃദയ താളം തെറ്റാതെ നോക്കണേ!
അതേ ഉള്ളൂ നമ്മള്‍ക്ക് ബാക്കി.

Anonymous said...

ആ പറയുന്നത് പോലെ മായകാഴ്ച്ചയല്ല. വിശപ്പ് ഒരു മായയാണെന്ന് കരുതി ആഹാരം കഴിക്കാതിരിക്കുമോ? രോഗത്തിന് മരുന്ന് കഴിക്കാതിരിക്കുമോ? അപ്പോള്‍ മായക്കാഴ്ച്ച എന്ന് പറയുന്നതില്‍ അല്‍പ്പം തെറ്റില്ലേ?

സു | Su said...

ഇട്ടിമാളൂ, വൈകിപ്പോയി, സ്വാഗതം പറയാന്‍. എന്നാലും സ്വാഗതംണ്ട്.

ഒക്കെ മായക്കാഴ്ചകള്‍ ആണിപ്പോ. കണ്ണടച്ച്, മനസ്സിനൊരു പൂട്ടും വെച്ച് ഇരിക്കാം. അത്രേ പറ്റൂ.

ഇട്ടിമാളു അഗ്നിമിത്ര said...

കൈത്തിരീ...നന്ദിയുണ്ടു... ഒരു കാഴ്ചക്കു ഒന്നു വെച്ചു തേങ്ങ ഉടച്ചാല്‍ കേരളം ചിലപ്പോള്‍ കേരരഹിതമായിപ്പോവും ...
ഡാലീ... ഹൃദയതാളം തെറ്റുമോ എന്നു തോന്നാന്‍ തുടങ്ങുമ്പോളാ അതിങ്ങനെ അക്ഷരങ്ങളക്കുന്നെ..അപ്പൊ താളം OKKKKK.....
കാളിയാ... അവളെ കണ്ടതു മറക്കാന്‍ നോക്കുമ്പൊള്‍ അതും ഒരു മായകാഴ്ച ആക്കുകയല്ലെ.. അല്ല ചെറിയ മനസ്സിലെ ഒരു സംശയമാണേ...

സൂ.....എവിടേലും വെച്ചുകാണാം എന്നു വെച്ചിരിക്കരുന്നു..സന്തോഷം

Anonymous said...

ഇട്ടിമാളു ഇത്തിരി വൈകിയൊ ഞാന്‍? എന്നാലും ഇട്ടിമാളു കുട്ടിമാളുഅമ്മയുടെ മോളല്ലെ.. അപ്പൊ സ്വപ്നത്തില്‍ നിന്ന് ഇറങ്ങിവന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണ് തുറന്ന് പിടിക്കൂ. പേന കയ്യിലെടുക്കൂ.
നമ്മുടെ മാധ്യമങ്ങള്‍ എല്ലാം തന്നെ നമ്മെളെ സ്വപ്നത്തിലേക്കും കണ്ണീരിലേക്കും കൂട്ടി കൊണ്ടുപൊകുകയാണ്. നമുക്കു അവരോട് സലാം പറഞ്ഞ് ഇന്നിന്‍റെ ലോകത്ത് ജീവിക്കാം.

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങലെ.. യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണുകുത്തിപൊട്ടിക്കുമ്പോള്‍ സ്വപ്നങ്ങളാ ഒരു ധൈര്യം തരുന്നെ..വീണ്ടും കണ്ണു തുറക്കാന്‍