Monday, December 14, 2009

ചേരുംപടി ചേർക്കവെ..

കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...

വൈകിപ്പോയ്
അയാൾ അവരോഹണത്തിലാണ്
ദീർഘനിശ്വാസം
തിരിഞ്ഞു കിടക്കൽ
കൂർക്കം വലി
അവൾ ആരോഹണത്തിൽ
ഒരു ഒച്ചിനെ കളയും പോലെ
അടർത്തിമാറ്റപ്പെടുന്നു
എന്തൊരു വിയർപ്പുനാറ്റം

(കസേരകയ്യിലെ കുമ്പസാരക്കൂട്ടിൽ നിന്നും കട്ടെടുത്തത്)
മീനില്ലാതെ എങ്ങിനെ ഉണ്ണാൻ
എരിവിട്ട് പുളിയിട്ട് മസാലയിട്ട്
ഊണു കഴിഞ്ഞ് കൈകഴുകി
ഒരു നിമിഷം കഴിയുംമ്പോൾ
എന്തൊരു ഉളുമ്പുമണം

(വിശപ്പടങ്ങിയപ്പോൾ വരാന്തയിൽ വഴുതി വീണത്)

സംശയിക്കേണ്ട,
ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

11 comments:

ഇട്ടിമാളു said...

ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

Cartoonist said...

പഴശ്ശിരാജാക്കളായ ഞങ്ങളോടാണോ കളീ,
ഇട്ട്യാളോ ?

(ഇവിടെ ആദ്യാണ്. അതിന്റെ സന്തോഷം)

Readers Dais said...

കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...

ഇട്ടിമാളു മനോഹരമായിരിക്കുന്നു .....

ചേച്ചിപ്പെണ്ണ് said...

മാളൂസേ ,
സത്യം പറയട്ടെ .. എനിക്കൊന്നും മനസ്സിലായില്ല ...
പണ്ടേ ട്യൂബ് ലൈറ്റ് ന്നു വിളി പ്പേരുണ്ടെ ...
ഒന്നോടെ വായിച്ചാ മനസ്സിലകുവായിരിക്കും ല്ലേ ..
ഫയലൂട്ടീടെ കരച്ചില്‍ മാറ്റിയോ ?

സസ്നേഹം
ചേച്ചി പെണ്ണ്

ശ്രദ്ധേയന്‍ said...

രാഗം മാംസ നിബദ്ധമാവുമ്പോള്‍ സംഭവിച്ചു പോവുന്നതല്ലേ മാളൂ...? അല്ലായിരുന്നെങ്കില്‍ ഏമ്പക്കവും ഉളുമ്പു മണവും, തീപ്പൊരിയും വിയര്‍പ്പു നാറ്റവും ഇങ്ങനെ സന്ധിക്കുമായിരുന്നില്ലല്ലോ..?

കണ്ണനുണ്ണി said...

ഈശ്വരാ...എന്റെ ബുദ്ധി ഒക്കെ പോയോ.. അവിടേം ഇവിടേം ഒക്കെ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് ആ തലയില്‍.. വായിച്ചു കഴിഞ്ഞിട്ടും

ഏ.ആര്‍. നജീം said...

ആറിയ കഞ്ഞി പഴങ്കഞ്ഞി..

പിന്നെ ഉളുപ്പ്, നാറ്റം, വെറുപ്പ്, കുറ്റം, കുറവ്...etc..etc

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കോഴി മസാലയുടെ ഉശിരുള്ള (അല്ല, ഉശിരുപോയ)ഊക്കന്‍ കവിത. നന്ദി.

ഇട്ടിമാളു said...

കാർട്ടൂണിസ്റ്റ്.. എന്നെ കാർട്ടൂൺ ആക്കുമൊ :).. വന്നതിൽ സന്തോഷം

Readers Dais..ജിതേന്ദ്രകുമാര്‍ .. നന്ദി

ചേച്ചിപ്പെണ്ണെ.. കണ്ണനുണ്ണി ... അതെന്താ മനസ്സിലാവാത്തെ.. അതിനു മാത്രം ഒന്നും ഇല്ലല്ലൊ ഇതിൽ..

ശ്രദ്ധേയൻ.. ഏ.ആര്‍. നജീം .. ശരിയാ..:(

സ്വപ്നാടകന്‍ said...

മാംസനിബദ്ധം തന്നെയാണ് രാഗം..അല്ലാന്നു പറയുന്നത് എന്തോ കാര്യമായ കുഴപ്പമുണ്ടായിട്ടാ..:)
പിന്നെയീ വിയര്‍പ്പു നാറ്റോം ഏമ്പക്കവും ഉളുമ്പ് നാറ്റോം തീപ്പോരീം ഒക്കെ പരദൂഷണത്തിന്റെ പരിധിയില്‍ വരില്ലേ മാളുവമ്മേ..?;)


ഇരു ചെവികളിലൂടെ കടന്നു വന്നതിനെ ഇങ്ങനെ സന്ധിപ്പിക്കരുത്..:)

ഇട്ടിമാളു said...

സ്വപ്നാടകന്‍.. പറ്റിപ്പോയില്ലെ, ക്ഷമി..