Sunday, August 18, 2013

ഗന്ധർവൻ പറഞ്ഞത് ...

 ഒരേ സമയം പ്രേമിക്കുകയും വിവേകിയായിരിക്കുകയും ചെയ്യുക അസാധ്യമാണ് .. ഫ്രാൻസിസി ബേക്കണ്‍ 


തീരമാണിത് 
തിരകൾ തിമർത്താടി 
തലതല്ലി തകർന്നടിഞ്ഞ 
തിരിച്ചുവരാത്ത തോണിക്കാരന്റെ 
തീരമാണിത് 

അകന്നു പോവുന്ന അലകൾ പറഞ്ഞതും 
അമർത്തി വെച്ച ആന്തലിൽ തെളിഞ്ഞതും 
അറ്റകൈയ്ക്  അറം പറ്റിയെന്ന് 
അന്തമില്ലാതെ ആണയിടുന്നതും 
അവനവന്റെ അക്ഷരങ്ങൾ മാത്രം 

കടൽകൊട്ടാരത്തിനൊരു കാവൽ തീർക്കാൻ 
കരക്കടിഞ്ഞ കല്ലും കാക്കയും തേടി 
കൽവിളക്കിൽ കരിന്തിരി കത്തിച്ച് 
കാത്തു കിടന്ന കടത്തുകാരന്റെ 
കലമ്പുന്ന കിതപ്പിൽ നിന്നും 
കട്ടെടുത്ത കിനാക്കളാണിത് 

നനവാർന്ന നിനവിൽ 
നക്കിത്തുടച്ച് നിരപ്പാക്കിയത് 
പരുപരുത്ത പാറക്കല്ലുകളിൽ 
പതിച്ചു പ്രാണൻ പകർന്നത്  
അടുത്ത അലയിൽ 
അവസാനത്തെ അടിയിൽ  
ഗന്ധർവനെന്നും   കന്യയെന്നും 
പരസ്പരം പിരിച്ചെഴുതേണ്ടി വരുമ്പോൾ 

ഇല്ല,
മുകളിൽ ആകാശവും താഴെ ഭൂമിയും സാക്ഷി 
വാനോളം തലയുയർത്തി എത്തുന്ന 
കരിങ്കൽ ദൈവങ്ങളുടെ ഇന്നത്തെ കാഴ്ച്ചദ്രവ്യം 

ഒന്നുകിൽ,
പ്രാണൻ പിടഞ്ഞു തീർന്ന് 
തീരത്തടിയുന്ന മറ്റൊരു മണൽത്തരിയാവാൻ 
അല്ലെങ്കിൽ .. 

12 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഒരേ സമയം പ്രേമിക്കുകയും വിവേകിയായിരിക്കുകയും ചെയ്യുക അസാധ്യമാണ്

ബഷീർ said...

വിവേകമില്ല്ലാതെ പ്രേമിച്ചാൽ വിനയാവും..

സൗഗന്ധികം said...

ഗന്ധർവൻ പറഞ്ഞത് നന്നായിരിക്കുന്നു

ശുഭാശംസകൾ...

ajith said...

അസാധ്യമായതല്ല!

drpmalankot said...

നല്ല ഭാവന. പ്രേമം പലപ്പോഴും ഭ്രാന്തമായ അവസ്ഥയിൽ ആകുന്നുണ്ട്.
ആശംസകൾ.
എന്റെ ബ്ലോഗിലേക്ക് സ്വാഗതം.

ശ്രീജ എന്‍ എസ് said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...

പ്രാണൻ പിടഞ്ഞു തീർന്ന്
തീരത്തടിയുന്ന മറ്റൊരു മണൽത്തരിയാവാൻ ...

പ്രണയ ഭാവങ്ങൾ...വിവേകം ഉദിച്ചാൽ പിന്നെ പ്രണയമില്ല എന്നാണോ.അതോ യഥാർത്ഥ പ്രണയം അപ്പോളാണോ ?

AnuRaj.Ks said...

പ്രേമമാണഖിലസാരമൂഴിയില്‍ എന്നാണല്ലോ...

ഇട്ടിമാളു അഗ്നിമിത്ര said...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ... പ്രേമിച്ച് വിവേകമില്ലാതായാലൊ

അജിത്‌ സർ .. :)

ശ്രീജ എന്‍ എസ് ശരിയായ അനുപാതം ഏതാണെന്നാ സംശയം :)

സൗഗന്ധികം ഡോ. പി. മാലങ്കോട് Anu Raj നന്ദി

Aarsha Abhilash said...

:) അസാധ്യമായതോന്നുമില്ല പാരില്‍ എന്നല്ലേ ഇട്ടിമാളൂ... , ആശംസകള്‍

ഭാനു കളരിക്കല്‍ said...

അവിവേകികൾ പ്രേമിക്കുക മാത്രം ചെയ്യുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

Aarsha Sophy Abhilash,,,:)

ഭാനു കളരിക്കല്‍.. പ്രേമത്തിനു വിവേകിയെന്നും അവിവേകിയെന്നും ഒന്നുമില്ല :) it will be infected to anybody.. !