Monday, November 23, 2009

മുഖത്തെഴുത്ത്

ചിന്തകൾക്ക് തീ പിടിക്കുമ്പോൾ
ചിരികൾ മാഞ്ഞു പോവുമെന്ന്
ചിലർ പറഞ്ഞതാണ്

മുഖം എപ്പൊഴും
മനസ്സിന്റെ കണ്ണാടിയാണെന്ന്
മറന്നിട്ടും കാര്യമില്ലല്ലൊ

ഇടക്കൊക്കെ എന്നെ തോല്പിച്ച്

ഇടതടവില്ലാത്ത ചിന്തകളിലൊന്ന്
ഇത്തിരി നേരം മുഖത്ത് എത്തിനോക്കിയേക്കാം

തൂവിതുളുമ്പാതെ, തെറിക്കാതെ

തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..

22 comments:

ഇട്ടിമാളു അഗ്നിമിത്ര said...

മുഖത്തെഴുത്ത്...

എന്തെങ്കിലും വിളിക്കണ്ടെ... എന്നാൽ കവിതയെന്നാവാമെന്ന് വെച്ചു.. :)

ശ്രീജ എന്‍ എസ് said...

തൂവിതുളുമ്പാതെ, തെറിക്കാതെ
തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..
ശീലം ആകുമ്പോള്‍ ഇതാണെളുപ്പം..കരയാന്‍ ബുദ്ധിമുട്ടും ...

Rejeesh Sanathanan said...

ചിന്തകള്‍ക്ക് തീപിടിച്ചാല്‍ മനുഷ്യന്‍ ഇങ്ങനെയൊക്കെ കവിതയെഴുതുമോ...............:)

Lathika subhash said...

ഇപ്പോൾ ചിലപ്പോൾ
മുഖം കണ്ണാടിയാവുന്നില്ല.

Rare Rose said...

തൂവിതുളുമ്പാതെ, തെറിക്കാതെ
തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..
അടക്കിപ്പിടിക്കലുകളില്‍ ഇങ്ങനെ തിളച്ച് തിളച്ച് അല്ലേ..:(

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

തിളച്ചു തൂവി മുഖത്തെത്തിനോക്കുന്ന ചിന്തകളുടെ
മുഖചിത്രം മനോഹരമായി.
ആശംസകള്‍... ചിന്തിക്കുന്ന ഇട്ടിമാളു.

jayanEvoor said...

ചിന്തകൾക്ക് തീ പിടിക്കുമ്പോൾ
ചിരികൾ മാഞ്ഞു പോവും...

ശരിയാണ്...

തൂവിതുളുമ്പാതെ, തെറിക്കാതെ
തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..

നല്ല വരികള്‍!

Deepa Bijo Alexander said...

ചിരിക്കാനാണെളുപ്പം...ചിരി എപ്പോഴും ചിരിയാവണമെന്നില്ലെന്നു മാത്രം...!

നല്ല വരികൾ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തിളയ്ക്കട്ടെന്നെ, അടച്ചുവെയ്ക്കാതിരുന്നാ മതി

:)

Sureshkumar Punjhayil said...

Veruthey enthenkilum vilikkendallo...!

Manoharam, Ashamsakal...!!!

ദൈവം said...

അതെ!

ഗൗരിനാഥന്‍ said...

തിളച്ചോട്ടെ ഇട്ടിമാളു, എന്തിനാണു തിളക്കാതിരിക്കുന്ന്ത്, ഇടക്കിടെ കടന്ന് വരട്ടെ ഉള്ള്....

Readers Dais said...

Hey!

This is surprising,i too have been thinking on the same lines....
nice one.. thanks

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീദേവി.. ശീലം ആവും വരെയാ ബുദ്ധിമുട്ട്.. ;)

മലയാളി.. ശല്ല്യമായൊ :)

ലതി .. അതും ശരിയാ..

Rare Rose.. തിളച്ച് തിളച്ച് :(

ചിത്രകാരാ..നന്ദി

കുമാരൻ .. :)

ജയൻ.. നന്ദി...

ദീപ.. :)

പ്രിയ.. അടച്ചാൽ തെറിക്കും അല്ലെ.. :)

സുരേഷ്.. നന്ദി..

Readers Dais.. same pinch.. :)

poor-me/പാവം-ഞാന്‍ said...

ഇട്ടിമാളുജി...
വന്നു വായിച്ചു...

wayanadan said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

wayanadan said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

ഇട്ടിമാളു അഗ്നിമിത്ര said...

പാവം ഞാനെ.. ::)

Dr.azeeztharuvana.. നന്ദി..

:) said...

ithuvazhi aadyaanu.. iniku ittimaloonte kavithyaanu ere ishtaayathu :). kavithayum allaathathum onnu tharam thirichu vachoode?

ഇട്ടിമാളു അഗ്നിമിത്ര said...

:) ..തരം തിരിക്കാൻ മാത്രം ഒന്നും ഉണ്ടെന്ന് തോന്നിയില്ല.. ചുമ്മാ എന്തൊക്കെയൊ എഴുതിയിട്ടെന്നാല്ലാതെ.. ഒന്നു ശ്രമിക്കാം ല്ലെ :)..

ഭാനു കളരിക്കല്‍ said...

ചിരിക്കിടയില്‍ ഒരുപാട് വേദന ഒളിപ്പിച്ചു വെച്ചവരാണ് നമ്മെ ചിരിപ്പിച്ചു കടന്നു പോയത്.