Wednesday, July 1, 2009

കേമറകൊണ്ട് എന്തു ചെയ്യാം..

കേമറകൊണ്ട് എന്തു ചെയ്യാം..
പടം പിടിക്കാം എന്നാണൊ ഉത്തരം...?

എങ്കില്‍ ഈ കഥ കേള്‍ക്കുക.. ആര്‍ക്കെങ്കിലും എവിടെയെങ്കിലും മുമ്പെങ്ങോ കേട്ടകഥയായി തോന്നുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി കേട്ടെന്ന്‍ വെച്ചേക്ക് .. അല്ലാതെന്താ ഇപ്പൊ ചെയ്യാ?

ആ അപ്പൊ പറഞ്ഞു വരുന്നത്..

രംഗം ... ഒരു ദീര്‍ഘദൂര തീവണ്ടിയുടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ട്മെന്റ്...

സമയം .... നേരം പരപരാ വെളുക്കാന്‍ ഇനിയും ഒരു ഒന്ന് ഒന്നര രണ്ട് മണിക്കൂര്‍..

തീവണ്ടിയുടെ താരാട്ടില്‍ ഉറക്കം ശരിയാവാത്ത ഒരു പെണ്ണ് സുരക്ഷിതസ്ഥാനം തേടി കൈക്കലാക്കിയ മുകളിലെ ബെര്‍ത്തില്‍ നിന്നും താഴെയിറങ്ങുന്നു... എല്ലാരും നല്ല ഉറക്കത്തിലായതിനാല്‍ ഇരിക്കാന്‍ സീറ്റുകള്‍ കുറവ്.. സമയം വെച്ച് എത്തേണ്ടിടത്ത് എത്താന്‍ ഇനിയും ഒരുമണിക്കൂര്‍.. എവിടെയെത്തിയെന്ന് വലിയ പിടികിട്ടാത്തോണ്ടും ഉണര്‍ന്നിരിക്കുന്നവര്‍ ഇല്ലാത്തോണ്ടും പുറത്തെ ഇരുളന്‍ കാഴ്ചകളും അവിടവിടെ തെളിയുന്ന വെളിച്ചത്തില്‍ എവിടെയെത്തിയെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമവുമായി അങ്ങിനെ ഇരിപ്പാണവള്‍... ഇടക്കെപ്പൊഴൊ വീണുകിട്ടിയ തുണ്ടുവെളിച്ചത്തില്‍ തെളിഞ്ഞത് ഒന്നര മണിക്കൂര്‍ ദൂരത്തിലുള്ള സ്ഥലം..

ഇനി ഒന്നുകില്‍ കേറികിടന്ന് ഒന്നൂടെ ഉറങ്ങാം.. ഉറക്കം നീണ്ട്പോയാല്‍ ഇറങ്ങേണ്ടിടത്ത് ഇറങ്ങിയെന്നു വരില്ലെന്നെള്ളു.. പിന്നെയുള്ള വഴി ഏതേലും സീറ്റിന്റെറ്റത്തിരുന്ന് ചുമ്മാ ഇരുട്ടിലേക്ക് വായ്നോക്കലാ.. പരിചയമുള്ള പ്രൊഫഷന്‍ ആയതോണ്ട് അവള്‍ അതു തന്നെയാവാം ന്ന് തീരുമാനിച്ചു..

പുറത്തോട്ടുള്ള വായ്നോട്ടത്തിനിടയിലെ ഇടവേളയിലെപ്പോഴൊ അകത്തേക്ക് കണ്‍തിരിച്ചപ്പോഴാണ് ഒരുത്തന്‍ കിടന്ന് ഞെരിപിരി കൊള്ളുന്നു.. ദൈവമെ.. ഇവനെന്തു പറ്റി.. ഒരു അത്യാഹിതത്തിനു സാക്ഷിയാവേണ്ടിവരുമൊ എന്നൊക്കെ ചിന്തിച്ച് ആ പെണ്ണങ്ങിനെ അന്തം‌വിട്ട് കുന്തം വിഴുങ്ങും മുമ്പ് അവന്റെ നോട്ടം അവളുടെ മുഖത്ത്... ഒപ്പം ഒരു വെടക്ക് ചിരിയും.. അപ്പൊ അതാണ് കാര്യം ... രാവിലെ കണികണ്ട് ദിവസം കണ്ട് ദിവസം കളയണ്ടന്ന് കരുതി അവള്‍ ഒരു നാല്പത്തിയഞ്ച് ഡിഗ്രി തിരിഞ്ഞ് വായ്നോട്ടത്തിന്റെ ഫോക്കസിങ് മാറ്റി പിടിച്ചു.. ആകെ ഉള്ള ഒരു കാണിയെ നഷ്ടപ്പെട്ട ദു:ഖം കൊണ്ടാവാം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പം കക്ഷി ഷര്‍ട്ടിന്റെ ബട്ടണ്‍ ഒക്കെ തുറന്നിട്ട് ബാത്ത്റൂമിനു നേരെ മന്ദം മന്ദം..

എന്നാശരി.. ബാഗ് ഒക്കെ എടുത്ത് വെച്ചേക്കാം.. ആ കൊരങ്ങന്‍ വന്നു കിടന്നിട്ട് ആവഴി പോവേണ്ടല്ലൊ എന്ന് വിചാരിച്ച് ആ പെണ്ണ് എല്ലം ഒതുക്കി വാതിലിനരികില്‍ എത്തിച്ച് പഴയ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു...

ഇനിയാണ് ക്ലൈമാക്സ്...

ബാത്ത്റൂമിന്റെ വാതില്‍ പാതി തുറന്ന് അവന്റെ നോട്ടം പുറത്തേക്ക്.. വശപിശകായ നോട്ടത്തില്‍ നിന്നും ഇനിയവന്‍ പ്രദര്‍ശനവസ്തുവാക്കാന്‍ പോവുന്നതെന്തെന്നും വ്യക്തം.. അവിടെയും ഇവിടെയും ഓരൊരുത്തര് തലപൊക്കാന്‍ തുടങ്ങുന്നുണ്ട്.. ഒരു മണിക്കൂര്‍ കൂടി ഇവനെ സഹിക്കുകയും വേണം.. എന്നാ ശരി..

അങ്ങിനെ അക്ഷമയായി അവള്‍ കാത്തിരിക്കുകയാണ് ... അവന്‍ അകത്ത് ഗ്രീന്‍‌റൂമില്‍ തയ്യാറെടുപ്പിലും .. വാതില്‍ തുറന്നതും കാമറയൊന്നു മിന്നി.. ആഞ്ഞടഞ്ഞ വാതില്‍ പിന്നെ തുറന്നു കണ്ടില്ല.. എത്തേണ്ടിടത്ത് എത്തി ഇറങ്ങിപോരുമ്പോഴും വെറുതെ അവള്‍ പ്രതീക്ഷയോടെ നോക്കി.. തുറന്നില്ല..

അപ്പോ ചോദിച്ചതെന്തായിരുന്നു...

കേമറകൊണ്ട് എന്തു ചെയ്യാം...ഒരു മണിക്കൂര്‍ ഒരുത്തനെ ട്രെയിനിലെ ബാത്‌റൂമില്‍ അടച്ചിടാം...

പിന്‍‌കുറിപ്പ്:

യാത്രാവിശേഷങ്ങള്‍ വിളമ്പുന്നതിനിടയില്‍ ഇതു മാത്രം എങ്ങിനെ വിട്ടുകളയാന്‍..

ഒരുത്തിയുടെ പ്രതികരണം ഇങ്ങനെ.. അവനെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍

ഒരുത്തന്റെയൊ... അഹംങ്കാരി.. അവള്‍ക്ക് അവിടെ കിടന്ന് ഉറങ്ങിയാല്‍ പോരെ.. വെറുതെ കൊച്ചുവെളുപ്പാന്‍ കാലത്ത് എണീറ്റിരുന്നിട്ട് അവനെ വെറുതെ...

ബാക്കി എഴുതണ്ടല്ലൊ.. ഇനി നിങ്ങള്‍ പറ....

27 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പടം പിടിക്കാം എന്നാണൊ ഉത്തരം...?

എങ്കില്‍ ഈ കഥ കേള്‍ക്കുക.. ആര്‍ക്കെങ്കിലും എവിടെയെങ്കിലും മുമ്പെങ്ങോ കേട്ടകഥയായി തോന്നുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി കേട്ടെന്ന്‍ വെച്ചേക്ക് .. അല്ലാതെന്താ ഇപ്പൊ ചെയ്യാ?

ഗുപ്തന്‍ said...

ആ പടം കൂടെ പോസ്റ്റ് ചെയ്യ് മാളുവേ.. എക്സ്പോഷര്‍, വൈറ്റ് ബാലന്‍സ്, ഡെപ്ത് ഓഫ് ഫീല്‍ഡ് ഒക്കെ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Praveen $ Kiron said...

ഹഹഹ..അതു കൊള്ളാമല്ലോ.ക്യാമറ കൊന്ണ്‍ട് ഇങ്ങനെം ചില ഉപയോഗമുണ്ടല്ലേ.

Haree said...

ഓഹോ... പെണ്‍കുട്ടിയായിരുന്നോ ക്യാമറ മിന്നിച്ചത്! :-)

ആക്ച്വലി ചെയ്തതു മഹാ ചെറ്റത്തരം തന്നെ... ശെടാ, ഏതവള്‍മാര്‍ക്കും ഏതവന്റെയും പടം ചുമ്മാ അങ്ങ് പിടിക്കാന്നു വന്നാല്‍... ഇവിടെന്താ പെമ്പിള്ളാരുടെ പടമെടുത്താലേ റൈറ്റ്സ് വയലേറ്റഡ് അവൂള്ളോ? തിരിച്ചാരുന്നെങ്കിലോ?

ഓഫ്: ഇവിടെങ്ങുമില്ലേ? പടം കാണലൊക്കെ കുറച്ചോ?
--

Typist | എഴുത്തുകാരി said...

കാമറകൊണ്ട് ഇങ്ങിനേം ചെയ്യാം അല്ലേ?

salil | drishyan said...

നല്ല ഐഡിയ...
സത്യത്തില്‍ യാത്രകളുടെ ഏറ്റവും രസം ഇത്തരം രസികന്‍ കഥാപാത്രങ്ങളാണ്...

സസ്നേഹം
ദൃശ്യന്‍

മുല്ലപ്പൂ said...

aa idea kuu oru clap.

:)

ശ്രീ said...

ആ ഐഡിയ കൊള്ളാമല്ലോ.

സൂത്രന്‍..!! said...

നല്ല ഐഡിയ

ദൈവം said...

െഹാ!

ചേച്ചിപ്പെണ്ണ്‍ said...

നന്നായി മകളെ ...!
പണ്ട് ബസ്സില്‍ പുറകു സീറ്റില്‍ ഇരുന്നു കാലില്‍ കാല് കൊണ്ട് തോണ്ടിയ ഒരു "പാവത്തിനെ "
കാല്‍ പതുക്കെ മുന്‍പോട്ടു നീക്കി , നീക്കി (അവനും നീക്കി ) പെട്ടെന്ന് കാല്‍ പുറകോട്റെടുത്ത്
എനിക്ക് ഇറങ്ങാനുള്ള സ്റൊപ്പിനും രണ്ടു സ്റൊപ്പ്‌ മുന്നേ എഴുന്നേറ്റു നിന്ന് (എന്റെ കാല്‍ എവിടെയാണെന്നു പ്രത്യേകം പറയണ്ടല്ലോ )
മാക്സിമം ബലത്തില്‍ ചവിട്ടിപ്പിടിച്ച് നിന്ന് ( അദ്ദേഹത്തിന്റെ വിരലുകള്‍ ചമ്മന്തി ആയിക്കാണും !)
ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ഇറങ്ങി പ്പോന്നത് ഓര്മ വന്നു !
എന്താ യാലും പിന്നെ ലേടീസിന്റെ ലാസ്റ്റ് സീറ്റില്‍ ഇരിക്കരില്ലയിരുന്നു ,മാക്സിമം !
എന്തിനാ വെറുതെ വല്ലോരേം ചവിട്ടുന്നത് എന്നോര്‍ത്തിട്ട് !

ഇട്ടിമാളു അഗ്നിമിത്ര said...

ഗുപ്താ .. അത് ഗുപ്തം.. (ചെറുക്കന്റെ ഒരു ആഗ്രഹം കണ്ടില്ലെ..;))

ഹരീ..അവന്റെ ചെറ്റത്തരത്തിന് അവള്‍ക്ക് ഇതൊക്കെയല്ലെ ചെയ്യാനൊക്കു...
( കൊള്ളാവുന്ന പടമൊന്നും ഇറങ്ങിയില്ലല്ലൊ.. ഭ്രമരം അല്ലെ വന്നുള്ളു.. ഇവര്‍ വിവാഹിതരായാല്‍ കാണാന്‍ തോന്നിയില്ല.. ഇവിടൊക്കെ തന്നെ ണ്ട് ട്ടൊ..)

വഴിപോക്കന്‍.. പ്രവീണ്‍& കിരണ്‍ .. ദൃശ്യന്‍.. ശ്രീ.. സൂത്രന്‍.. ദൈവം.. ജീവിച്ചു പോണ്ടെ...;)

എഴുത്തുകാരി.. മുല്ലപ്പൂ.. ഐഡിയ കൊള്ളം ന്ന് പറഞ്ഞ് കോപ്പിയടിക്കാന്‍ പരിപാടി ണ്ടോ.. പേറ്റെന്റെടുക്കേണ്ടി വരുമൊ?

ചേച്ചിപെണ്ണെ.. അതു ശരിയാ
"എന്തിനാ വെറുതെ വല്ലോരേം ചവിട്ടുന്നത് എന്നോര്‍ത്തിട്ട് !".. എന്തൊരു സന്മനസ്സ്.. :)

VEERU said...

Ishtapettu !!

ഗൗരിനാഥന്‍ said...

പണ്ട് ഹോക്കി കളിക്കാന്‍ പോയിരുന്ന കാലത്ത്, കണികാഴ്ചയായി ഒരുത്തന്‍ ഉണ്ടായിരുന്നു.അന്നത് എല്ലാവരും കൂടെ കല്ലെറിഞ്ഞ് അവസാനിപ്പിച്ചു.കല്ലേറ് കൊണ്ടതിനു കണിക്കാരന്‍ പോയ വഴിയില്ല, ഇതെന്തായാലും നല്ല വഴി തന്നെ..ഇതിനെം അതിജീവിക്കുന്നവരുണ്ടാകും എന്റെ ഇട്ടിമാളു

ഇട്ടിമാളു അഗ്നിമിത്ര said...

വീരു..നന്ദി

ഗൗരി.. അവന് ആദ്യത്തെ അനുഭവം ആയോണ്ടാവും വിരണ്ടത്.. അല്ലാതെന്ത്..;)

hi said...

നിങ്ങളുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് മനോഹരമാണ്

ഇട്ടിമാളു അഗ്നിമിത്ര said...

അബ്കാരി.. നന്ദി.. ആരോ ചെയ്തു വെച്ചത് ഞാന്‍ കോപ്പി അടിച്ചതാ..

Unknown said...

അസ്സലായിട്ടുണ്ട് അങ്ങിനെ തന്നെ വേണം .

ഇട്ടിമാളു അഗ്നിമിത്ര said...

പാലക്കുഴി.. അങ്ങിനെ തന്നെ ആവട്ടെ.. :)

സ്വപ്നാടകന്‍ said...

ഒരു ക്യാമറാ ക്ലിക്കില്‍ വിരണ്ടുപോകുന്നവനാണെങ്കില്‍ ഇവനൊന്നും ഈ പണിക്കിറങ്ങരുത് :P
ചുമ്മാ പറഞ്ഞതാ..നല്ല പോസ്റ്റ്‌..
ഒരു കൂട്ടുകാരന്റെ പെങ്ങളെ ഓര്‍മ്മവന്നു..ബസില്‍ ഒരാള്‍ ശല്യപ്പെടുത്തിയെന്നും പറഞ്ഞു വീട്ടില്‍ വന്നു വിതുമ്പിക്കരഞ്ഞ ഒരു കുട്ടി...

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാടകാ.. നേരെ ചൊവ്വെ ട്രെയിനിങ് നേടാതെ ഇറങ്ങിയാൽ ഇങ്ങനെ ഇരിക്കും.. :)

സ്വപ്നാടകന്‍ said...

ഓ ലിത് ലിവിടെ ആയിരുന്നോ.. :)

സ്വപ്നാടകന്‍ said...

ഇങ്ങനോക്കെത്തന്നെ ആണല്ലോ ട്രെയിന്‍ ചെയ്യുന്നത്..ലവന്‍ നെക്സ്റ്റ് അറ്റെംറ്റ് കലക്കിക്കാണണം ..

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാടകാ.. ലിത് ലിവിടെ ആയിരുന്നു.. :)

സ്വപ്നാടകന്‍ said...

ഇപ്പം മനസ്സിലായേ...:)