Wednesday, April 30, 2008

ഞാന്‍ രാമായണം വായിക്കുകയാണ്

ഞാന്‍ രാമായണം വായിക്കുകയാണ്

അഹല്ല്യ രോഷം കൊണ്ടു
ശപിക്കാന്‍ കഴിയുന്ന തപശക്തികൊണ്ട്
സ്വന്തം ഭാര്യയെ രക്ഷിക്കാനാവാത്ത
താപസന്റെ മേല്‍ എന്‍ ശാപവര്‍ഷം

ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്

അഗ്നിസാക്ഷിയായ് വന്നവളേക്കാള്‍
അലക്കുകാരന്റെ അമര്‍ഷം ജയിക്കുമ്പോള്‍
ആരണ്യത്തിന്റെ വിശുദ്ധിയില്‍
സീതയുടെ പടനീക്കം



തിങ്കളാഴ്ച വ്രതവും തിരുവാതിരയുമായ്
മണ്ഢോദരി കാത്തിരിക്കുന്നു
പത്നിവ്രതനായ പതിക്കായ്
ഇനിയുമൊരു ജന്മം നല്‍കാന്‍


നി‌മ്നോന്നതങ്ങള്‍ തിരശ്ചീനമാക്കപ്പെടുമ്പോള്‍
പ്രണയം പോലും കരഞ്ഞിരിക്കണം
ചിന്തിയ രക്തത്തിന്റെ കറുത്തവടുക്കള്‍
ശൂര്‍പ്പണഖ ചിരിക്കുകയാണ്


രാമായണം അഞ്ചുകാണ്ഡം മാത്രം


16 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ രാമായണം വായിക്കുകയാണ്

ശ്രീ said...

ഞാനും അങ്ങനെ രാമായണം വായിച്ചു. എന്തായാലും ഈ ആശയം കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആളൊരു ഫെമിനിസ്റ്റ് ആണൊ... കൊള്ളാം.. പ്രസക്തം

ദാസ്‌ said...

ഇതിഹാസങ്ങളുടെ വരികള്‍ക്കിടയില്‍ ഇങ്ങിനെ ഒരുപാടു കഥാപാത്രങ്ങളുണ്ട്‌. അവരുയര്‍ത്തുന്ന ചോദ്യങ്ങളാണ്‌ യഥാര്‍ത്ഥ വായനക്കാരെ അസ്വസ്ഥരാക്കുന്നത്‌. നല്ല നിരീക്ഷണം... നല്ല എഴുത്ത്‌...

സജീവ് കടവനാട് said...

കഥയില്‍ ചോദ്യമില്ല...:)

കാവലാന്‍ said...

മാ ഇട്ടിമാളാ..(ളൂ)

Unknown said...

ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്
ഇന്നത്തെ സമൂഹത്തിലും
അത്തരം സംഭവങ്ങള്‍ തീരെയില്ലാതെയില്ല
മാളു

ജിജ സുബ്രഹ്മണ്യൻ said...

ഊര്‍മ്മിള ചോദിച്ചു
സ്വന്തം ഭാര്യയെ മറന്ന്
ജ്യേഷ്ഠഭാര്യയുടെ സുഖം നോക്കുന്ന
ഭര്‍ത്താവ് എനിക്കെന്തിന്
ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുള്ള വിഷയം ആണു ഇതു...എന്തിനാണ് ഇങ്ങനെ ഒരു ഭര്‍ത്താവ്...ഇന്നാണെങ്കില്‍ നടക്കുമോ ഇതു ഹ ഹ ഹ ആ ഭര്‍ത്താവിന്റെ കഥ കട്ടപ്പൊക

നല്ല എഴുത്ത്..നല്ല ആശയം

siva // ശിവ said...

നല്ല വരികള്‍....നല്ല ചിന്ത...ആശംസകള്‍...

മയൂര said...

ഇതാണ് ഞാന്‍ രാമായണം വായിക്കാത്തത്;)
ഇഷ്ടമായി :)

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ, ദാസ്, കിനാവ്, കാവലാന്‍, അനൂപ്, കാന്താരി, ശിവ, മയൂര.. രാമായണം വായിക്കാനെത്തിയതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം..

കിച്ചു & ചിന്നു വെ... ഇതെന്തോന്നാ ഈ ഫെമിനിസ്റ്റ്?

salil | drishyan said...

മാളൂസേ ഇത് നന്നായിട്ടുണ്ട്ട്ടോ….

‘സീതയുടെ പടനീക്കം‘ എന്ന വാക്കിനോട് മാത്രമേ എനിക്ക് ഇത്തിരി വിയോജിപ്പ് തോന്നിയുള്ളു. മറ്റുള്ളവരുടേയെല്ലാം നിശബ്ദമായ, ഒറ്റയ്ക്ക് ചെയ്യാവുന്ന വികാരപ്രകടനങ്ങളാണ്. പടനീക്കം മൌനമായ് - ഒറ്റയ്ക്ക് - ചെയ്യാന്‍ പറ്റിയ ഒന്നല്ലല്ലോ. എന്‍‌റ്റെ കാഴ്ചപ്പാടാണ് കേട്ടൊ. പക്ഷെ ഒന്നുണ്ട്, ആ തീം നന്നായി, അഞ്ചു കാണ്ഡം മാത്രമേ രാമായണത്തിനുള്ളു, അത് അഞ്ച് കുലീനകളുടെ ഒരിക്കലുമുയരാത്ത, ആര്യവര്‍ഗ്ഗം കാണാതെ പോയ, രോദനത്തിന്‍‌റ്റെ വ്രണപ്പാടുകളാണെന്ന ചിന്ത നന്നേ ബോധിച്ചു.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. നന്ദി.. വിയോജിപ്പും സ്വീകരിച്ചിരിക്കുന്നു...

മുല്ലപ്പൂ said...

ഇട്ടി മാളൂ,


കവിതകള്‍ ഒക്കെ ഇന്നേ വായിച്ചുള്ളൂ.
"ഇനിയും ഞാനെങ്ങിനെ പറയണം
വിശ്വസിക്ക്, ഞാന്‍ മഹാ ചീത്തയാണ്
ഞാനെന്ന് പറഞ്ഞാല്‍.."

ഇങ്ങനെ എപ്പോളും പറയുന്ന ഒരു സുഹൃത്തിനെ എനിക്കറിയാം

Deepa Praveen said...

ആശയം അത്‌ അവതരിപിച്ച രീതി,പറയാന്‍ തിരഞ്ഞെടുത്ത വാക്കുകള്‍ എല്ലാം നന്നായി.പറയാനുള്ളത്‌ ഒതുക്കി പറഞ്ഞിരിക്കുന്നു.
ഒരു പുനര്‍ വായനക്ക്‌ ഉണ്ട്‌...

ഇട്ടിമാളു അഗ്നിമിത്ര said...

itzme...:)