Wednesday, August 29, 2007

ഇന്നാ ഇട്ടിമാളു വന്നെ.....

"നാളെ പിറന്നാള്‍ ആയിട്ട് രാവിലെ വഴക്കിനൊന്നും നില്‍ക്കണ്ട..നേരത്തെ
എഴുന്നേറ്റോണം.. നല്ലകുട്ടിയായിരിക്കണം ... "

ഇരുപത് വയസ്സുവരെ ഓര്‍മ്മയിലുള്ള ഓരോ പിറന്നാള്‍ തലേന്നും അമ്മ ഇതേ വാചകങ്ങള്‍ അല്പസ്വല്പം വ്യത്യാസത്തോടെ ആവര്‍‌ത്തിക്കുമായിരുന്നു ...

ഉച്ചക്ക് ഇലയിട്ട് വിളക്കുവെച്ച് ചോറ് വിളമ്പിത്തരും ... ചോറും കയ്യില്‍
പിടിച്ച് വിളമ്പും മുമ്പ് അമ്മ കണ്ണടക്കും .. തുറക്കുമ്പോള്‍ അതില്‍ അല്പം കണ്ണീര്‍ നനവുണ്ടാകും... വെറുതെ എന്തിനാ ഇതൊക്കെ പറയുന്നെ അല്ലെ..
നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ വന്നതല്ല... പിറന്നാള്‍ എന്നു പറയുമ്പോല്‍
ആദ്യം മനസ്സില്‍ വരുന്നത് ഇതൊക്കെയാ...

ശ്രീരാമന്റെ അമ്പലത്തില്‍ വിളക്കിനും അര്‍ച്ചനക്കും കൊടുമ്പോള്‍
നമ്പൂരിയും പറയും "നന്നായി വരട്ടെ"... വ്യര്‍ത്ഥമായിപോയ ആശീര്‍വാദങ്ങള്‍ എന്ന് പറയാന്‍ തോന്നുന്നെങ്കിലും.. ഇത്രയെങ്കിലും ഒക്കെ ആയത് അങ്ങിനെ ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടു തന്നെയാവാം .. ആവാം എന്നല്ല ...ആണ്...

ഇന്ന്....ഇന്നെന്റെ പിറന്നാള്‍ ഒന്നുമല്ല കേട്ടോ...

എന്നാലും .. ഇന്ന് എനിക്ക് മനസ്സില്‍ ഓര്‍ത്തുവെക്കാനുള്ള ദിവസമാണ്...
ഞാന്‍ ഈ ബ്ലോഗില്‍ ആദ്യത്തെ കുറിപ്പെഴുതിയിട്ട് ഇന്ന് ഒരു വര്‍ഷം
തികയുന്നു.... ബ്ലോഗ് വായനക്കാരി മാത്രമായി നടന്നപ്പൊഴൊന്നും ഇങ്ങനെ
ഞാനും ഒരു ബ്ലോഗ് തുടങ്ങുമെന്ന സ്വപ്നം പോലും ഇല്ലായിരുന്നു... ആദ്യമായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റിയതിന്റെ ആ ത്രില്‍ ഇന്നും നിലനില്‍ക്കുന്നു...

എവിടെ ഒക്കെയോ പൊടിപിടിച്ചു കിടന്നിരുന്ന എന്റെ കവിതകളും കഥകളും ഇങ്ങനെ ആരെങ്കിലും വായിക്കുമെന്നൊ അഭിപ്രായം പറയുമെന്നൊ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ലാ‍യിരുന്നു... അപൂര്‍ണമായി ചിതറി കിടന്നിരുന്നതിനെ എല്ലാം വീണ്ടും മിനുക്കിയെടുത്തത് ബ്ലോഗില്‍ ഇടാന്‍ വേണ്ടി മാത്രമായിരുന്നു .. ഇന്ന് ഇതെന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ഇതിലൂടെ എനിക്ക് കിട്ടിയ കുറെ നല്ല കൂട്ടുകാരും ...

നന്ദി പറയാന്‍ ഒരുപാട് പേരുണ്ട് ...

എന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച എന്റെ നാട്ടുകാരനില്‍ തുടങ്ങി.... “എന്തെ പുതിയതൊന്നും ഇല്ലെ“ എന്ന് ഇടക്കിടക്ക് അന്വേഷിക്കുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത കൂട്ടുകാരന്‍ വരെ....

ഇട്ടിമാളു.. ഇനിയും ഇവിടെ ഒക്കെ തന്നെ കാണും... ഇതുവഴിയെ വരണം .. വായിക്കണം.. അഭിപ്രായം പറയണം...

43 comments:

കണ്ണൂരാന്‍ - KANNURAN said...

ദേ ഇപ്പൊ അരീക്കോടന്‍ മാഷുടെ ബ്ലോഗില്‍ വാര്‍ഷികവും നൂറാം പോസ്റ്റും ആഘോഷിച്ചു വന്നെ ഉള്ളൂ.. അപ്പൊ ഇട്ടിമാളുവിന്റെ പിറന്നാള്‍ കണ്ടെ.. ഒത്തിരി വാര്‍ഷികങ്ങള്‍ ആഘോഷിക്കാനിടവരട്ടെ ഈ ബ്ലോഗിനു.. ഇട്ടിമാളു സഖാവിനും ലാല്‍ സലാം...

ഗുപ്തന്‍ said...

മാളുവേച്ച്യേ പായസം പായസം....

Rasheed Chalil said...

ഇട്ടിമാളു.. ഇനിയും ഇവിടെ ഒക്കെ തന്നെ കാണണം... ഇതുവഴിയെ വരും .. വായിക്കും.. അഭിപ്രായം പറയും.

ആശംസകള്‍.

സുല്‍ |Sul said...

ഇട്ടികുട്ടീ
ആശംസകള്‍!
-സുല്‍

വിഷ്ണു പ്രസാദ് said...

ബ്ലോഗായ ബ്ലോഗൊക്കെ ഒരുമിച്ചാണല്ലോ വാര്‍ഷികം കൊണ്ടാടുന്നത്...
വാര്‍ഷികാശംസകള്‍...

Haree said...

അപ്പോള്‍ എന്റെ വകയും ബ്ലോഗ് പിറന്നാള്‍ ആശംസകള്‍... :)

അക്ഷരത്തെറ്റുകളുണ്ടല്ലോ... തിരുത്തൂ... :)
--

aneeshans said...

:) സന്തോഷം. ഇനിയും എഴുതാന്‍ ഈശ്വരന്‍ സഹായിക്കട്ടെ.

:ആരോ ഒരാള്‍

SUNISH THOMAS said...

ആഷംഷകള്‍!!! തുഴരുക!

:)

Areekkodan | അരീക്കോടന്‍ said...

ഇട്ടിമാളൂ....അപ്പോ ഇതേ ആഗസ്തില്‍ ആണല്ലേ ബ്ലോഗില്‍ വന്നത്‌.....ബൂലോകാശംസകള്‍

ശ്രീ said...

ആശംസകള്‍‌....

ഇനിയുമിനിയും നല്ല നല്ല പോസ്റ്റുകള്‍‌ എഴുതാന്‍‌ കഴിയട്ടെ!

:)

(തുടക്കം കുറച്ചു സെന്റിയാക്കീല്ലേ...)

സഹയാത്രികന്‍ said...

ആശംസകള്‍.

ഇനിയും വരാം...

:D

തറവാടി said...

വാര്‍ഷികാശംസകള്‍

മനോജ് കുമാർ വട്ടക്കാട്ട് said...

ഇട്ടിമാളൂ, യു ടൂ...
(ആഗസ്റ്റില്‍?)

തുടരുക. ആശംസകള്‍ :)

ബീരാന്‍ കുട്ടി said...

സ്വാഗതം, ഒപ്പം ഹാപ്പി ബ്ലോഗര്‍ ത്ത്‌ ഡേ ആശംസകളും.

sandoz said...

ഇട്ടിമാളൂ...
കട്ടിമാളൂ...
കുട്ടിമാളൂ...
വാര്‍ഷികാശംസകള്‍...

ഏറനാടന്‍ said...

ആശംസകള്‍.. ബൂലോഗത്തെന്നും അടിക്കടി പിറന്നാള്‍ മധുരിമയാണല്ലോ! കീപ്പിറ്റപ്‌..

Promod P P said...

ആശംസകള്‍.. അനുമോദനങ്ങള്‍

Unknown said...

ഇട്ടിമാളൂന്റെ ബ്ലോഗേ..പിറന്നാളാശംസകള്‍..

നന്ദന്‍ said...

പിറന്നാളാശംസകള്‍.. ഞാനും ഇതിലേ ഇടയ്ക്കിടയ്ക്ക്‌ വരും ട്ടോ.. :) പായസം എവിടെ? അല്ലെങ്കില്‍ മിനിമം ഒരു ലഡു എങ്കിലും?? :D

Dinkan-ഡിങ്കന്‍ said...

ബ്ലാര്‍ഷികാശംസകള്‍ ബ്ലഗാവെ :)

ചീര I Cheera said...

ഇട്ടിമാളൂ...
ഞാന്‍ കുറച്ചു വൈകിയാണ് മാളൂന്റെ എഴുത്ത് വായിച്ചു തുടങ്ങിയത്..
ഈ ബ്ലോഗിലേയ്ക്ക് ഇട്യ്ക്കിടെ വന്നു നോക്കാറുന്റ് ഇപ്പോഴും..
ഇനിയും ധാരാളം എഴുത്ത് വരട്ടെ..
ആശംസകള്‍.

d said...

ഇട്ടിമാളൂന്, അല്ല ഇട്ടിമാളൂന്റെ ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍! ഇതു പോലെ നൂറു നൂറു പിറന്നാളുകള്‍ ഇനിയും ആഘോഷിക്കാ‍ന്‍ സാധിക്കട്ടെ!!

Unknown said...

ആശംസകള്‍

കരീം മാഷ്‌ said...

ആശംസകള്‍

കരീം മാഷ്‌ said...

ആശംസകള്‍

ദേവന്‍ said...

ittimaaLoo, aaSamskalaL

ഏ.ആര്‍. നജീം said...

ഇനിയും നല്ല പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു..
ആശംസകളോടെ

salil | drishyan said...

മാളൂസേ :-)
ഇനിയും വരാനിരിക്കുന്ന ഒത്തിരിയൊത്തിരി അക്ഷരവര്‍ഷങ്ങള്‍ക്കും കൂടി ചേര്‍ത്ത്, ആശംസകള്‍!

സസ്നേഹം
ദൃശ്യന്‍

മുസ്തഫ|musthapha said...

ആശംസകള്‍... ആശംസകള്‍... :)


2006 ആഗസ്റ്റപ്പോ നമ്മളെ പോലെ ഒരുപാട് ഭാവിയുടെ വാഗ്ദാനങ്ങളെ ബ്ലോഗിന് സമ്മാനിച്ചിട്ടുണ്ടല്ലേ... :))

Unknown said...

ഞാന്‍ നേര്‍ച്ച കൊടുക്കുമ്പോള്‍ നമ്പൂരി പറയും:
"നന്നായി (വന്നതു്, ഇനിയും) വരട്ടെ!"

ഒന്നാം വാര്‍ഷികദിനത്തില്‍ എന്റെയും ആശംസകള്‍!

ജാസൂട്ടി said...

ആശംസകള്‍!

krish | കൃഷ് said...

ബ്ലോഗാശംസകള്‍.

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാന്‍, മനു,ഇത്തിരിവെട്ടം, സുല്‍,വിഷ്ണു മാഷ്, ഹരി ആരോ ഒരാള്‍,സുനീഷ്,അരീക്കോടന്‍, ശ്രീ,സഹയാത്രികന്‍, തറവാടി,പടിപ്പുര, ബീരാന്‍, സന്‍ഡോസ്, ഏറനാടന്‍,തഥാഗതന്‍, ത്രേസ്യാകൊച്ച്,നന്ദന്‍, ഡിങ്കന്‍, പി ആര്‍,വീണ, ദില്‍ബു,കരീം മാഷ്, ദേവന്‍, നജീം,ദൃശ്യന്‍, അഗ്രജന്‍, മുടിയനായ പുത്രന്‍,ജാസു,കൃഷ്....

ഒരുപാട് സന്തോഷം തോന്നുന്നു.. ഈ ആശംസകള്‍ കണ്ടിട്ട്.. നന്ദിയുണ്ട്..

ഉണ്ണിക്കുട്ടന്‍ said...

മാളൂ... അപ്പോ നമ്മളെല്ലാം ഏകദേശം ഒരു സമയത്താ വന്നതല്ലേ... അടുത്ത മാസമാ എന്റെ ബ്ലോഗിന്റെ ബര്‍ത്തഡെ..പായസം വിതരണം ഒക്കെ ഉണ്ടു വരണം കേട്ടോ.. :)

ആശംസകള്‍ !

മയൂര said...

വാര്‍ഷികാശംസകള്‍...

venunadam said...

അരുളട്ടെ നിങ്ങള്ക്കായിരം അനവദ്യ സാധനകള്‌.

പ്രിയംവദ-priyamvada said...

ആശംസകള്‍ മാളുട്ടിയെ!

ഉപാസന || Upasana said...

മാളൂട്ട്യേയ്
നന്നായീട്ടോ.
പിറന്നാളിനെ ഇതുമായി ബന്ധിപ്പിച്ച് പറഞ്ഞത്.
ദുഖങ്ങളില്ലാത്ത ജീവിതമുണ്ടോ പെങ്ങളെ.
ഇതിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
:)
സുനില്‍

Raji Chandrasekhar said...

nannayi, njan 100 um 150 um marannupoyi. Onam kemamayittu thakartho.
Iniyuminiyumezhuthan jagadeesvaran anugrahikkatte.

സു | Su said...

എന്റെ ആശംസ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്തായാലും, ഈ ബ്ലോഗ് വായനക്കാരി എന്ന നിലയ്ക്ക് ആശംസ പറഞ്ഞേക്കാം എന്ന് കരുതി.

വാര്‍ഷികാശംസകള്‍.

സു | Su said...

കുറേ ദിവസമായി പറയണമെന്ന് വിചാരിക്കുന്നു. ബ്ലോഗ് പ്രൊഫൈലില്‍ വയസ്സ് കൊടുക്കുന്ന കാര്യം. ;) എന്തായാലും ഇരുപത് കഴിഞ്ഞെന്ന് മനസ്സിലായി. ;) ബാക്കിയുള്ളതും കൂട്ടിച്ചേര്‍ത്ത് പ്രൊഫൈലില്‍ വയസ്സ് എഴുതിച്ചേര്‍ക്കൂ.

ഇട്ടിമാളു അഗ്നിമിത്ര said...

ഉണ്ണിക്കുട്ടാ .. വരാലോ..

മയൂരാ.. വേണുനാദം.. പ്രിയംവദ..ഉപാസന.. രാജി.. .:).. നന്ദിയുണ്ട് ഈ ആശംസകള്‍ക്ക്...

സു.. ആരു പറഞ്ഞു സുവിന്റെ ആശംസയില്ലെങ്കിലും കുഴപ്പമില്ലെന്ന്..അത് ഞാനല്ലെ തീരുമാനിക്കണ്ടെ...;).. വയസ്സ് ഞാന്‍ സുവിനോട് പിന്നെ പറയാവെ...

Chinnu mon said...

ആശംസകള്‍..
ഞാന്‍ ഇട്ടിമാളുന്‍റ ആരാധകനാണ്..