Friday, May 18, 2007

സ്വപ്നചിത്രത്തിലെ നിഴല്‍കാഴ്ചകള്‍ ….. ..



തന്റെ കമ്പ്യൂട്ടര് സ്ക്രീനില് തെളിയുന്ന ഫോട്ടോയില് നോക്കി കൃഷ്ണവിയറ്‌ത്തുരുകി....എന്നിട്ടു ആരെങ്കിലും കേള്‍‌ന്നുണ്ടോ എന്ന ഭയത്തോടേപിറുപിറുത്തു .. .."ഇത് ... ഇതെന്റെ സ്വപനമാണ്... അവര് അതും കയ്യേറി"ഇന്നലെ ഇതെ പടം പോസ്റ്റില് വന്ന് അവളുടെ കയ്യില് കിട്ടുമ്പോള്‍ കൂടെ ഒരുതുണ്ട് കടലാസ് ഉണ്ടായിരുന്നു .അതില് പറഞ്ഞിരുന്നത്, ഒരു അടിക്കുറിപ്പ്എഴുതി ഇമെയില്‍ ചെയ്യാനായിരുന്നു.. കൃത്യമായ പോസ്റ്റല്‍ സ്റ്റാമ്പ്ഒട്ടിച്ച് വൃത്തിയായി പായ്ക് ചെയ്ത ഫോട്ടൊ ... എന്നിട്ടും യാത്രയുടെവഴിയില് അതു നനഞ്ഞു കുതിര്‍ന്നിരുന്നു ... ആരുടെയോ സമയം കൊല്ലിപരിപാടിയെന്ന് വിചാരിച്ച് തിരക്കിനിടയില്‍ എവിടെയോ ആ ചിത്രത്തെഉപേക്ഷിച്ചു.. "മെയില് കിട്ടിയില്ലല്ലൊ ..?" എന്ന ചോദ്യം അവളുടെഐഡിയില്‍ ഡ്റാഫ്റ്റ് ആയി സൂക്ഷിച്ചതിലേക്ക് ഒരു ചൂണ്ടും കൊടുത്ത,ഇന്നത്തെ മെയില് കണ്ടപ്പോഴാണ് താന്‍ ആരുടെയോ ഇര ആയി തീര്‍ന്നോ എന്നൊരുസംശയം അവളില്‍ ജനിച്ചത്.

ആദ്യത്തെ ചോദ്യം കളിയാട്ടക്കാരന്റെ ആയിരുന്നു..

"ആരോ നിന്റെ ഐഡിയില്‍ കളിക്കുന്നു.. ഇന്നലെ പകല്‍ നീ പനിച്ചുവിറക്കുമ്പോള്‍ ആരോ നിന്റെ പേരില്‍ സജീവമായുണ്ടായിരുന്നു...ഇടക്കൊന്നുമടിച്ചിയായി, വീണ്ടും പൂര്‍‌വ്വാധികം ഊജ്ജ്വസ്വലയായി .. പിന്നെപ്പൊഴൊതിരക്കിനിടയില്‍ നഷ്ടപ്പെട്ട് ... "

അവന്റെ ചൊല്ലിയാട്ടം ദഹിച്ചില്ലെങ്കിലും അവള് പറഞ്ഞു.."അതില്‍ ബാക്കിയാവുന്നത് നിന്റെ ആട്ടവിളക്കുകള്‍ .. അതിനൊപ്പം ആരുവേണമെങ്കിലും ആടികളിക്കട്ടെ .. വെളിച്ചം എന്റേതു മാത്രമല്ലെ......."

അനധികൃതമായി നിന്റെ സ്വകാര്യതയിലേക്ക് ഞാന്അതിക്രമിച്ചെത്തില്ലെന്നതായിരുന്നു ചുവരെഴുത്തുകാരന്റെ വാഗ്ദാനം ..എന്നിട്ടും ആ സന്ധ്യയില് അവനെന്റെ പനിചൂടിലേക്ക് കറുപ്പിലുംവെളുപ്പിലും അക്ഷരങ്ങള് കോറിവരച്ചു ..

"നിനക്കു പകരം ആരോ നിന്റെ പേരില്‍ ചിത്രം വരക്കുന്നു .. അതിലെ നിറങ്ങള്‍തീരെ അരോചകം .. ഒന്നു ശ്രദ്ധിക്കുക .. ആരോ നിനക്കായി വലയൊരുക്കുന്നു ."

എല്ലാം കേള്‍ക്കുമ്പൊഴും അവള് ആലോചിച്ചത് അവന് പൂര്‍ത്തിയാക്കാത്ത തന്റെഛായാചിത്രത്തെകുറിച്ചായിരുന്നു .. അതിലെ ആവശ്യത്തിലധികം നീണ്ടുപോയ തന്റെവിരലുകളെ കുറിച്ചും .. അപ്പൊഴേക്കും അവളുടെ ചുണ്ടുകള് ‍വരണ്ടുണങ്ങിയിരുന്നു. അവസാനം പാതിരാത്രിക്കപ്പുറം അവളുടെ ദൂതന്‍ നിലവിളിച്ചത്കാതങ്ങള്‍ക്ക്പ്പുറത്തെ അരുളപ്പാടുകള് അവളിലെത്തിക്കാനായിരുന്നു ..ഉറഞ്ഞു തുള്ളി അവന് വെളിച്ചപ്പെട്ടു ..

"നിന്റെ ജീവനില്‍ അന്യന്‍ താവളമാക്കിയിരിക്കുന്നു .. അവന്‍ നിനക്കായ്അരുളപ്പെടുന്നു .. നിനക്കായ് പ്രവചിക്കുന്നു .. അവസാനം നിന്റെ ജീവന്‍ ..???"

അവന്‍ പകുതിയില്‍ ഉറഞ്ഞു നിര്‍ത്തി ...അവളുടെ ചിതറിതെറിച്ച ഭൂതവുംഅലങ്കോലമായ ഭാവിയും അറിഞ്ഞിട്ടും ഒന്നും പറയാത്തവന്‍ , ഇന്ന് ഈഅസമയത്ത് വര്‍ത്തമാനത്തിന്റെ അരുളപ്പാടുമായി .. ഇപ്പോള്‍ അവള്‍വിയര്‍‌ത്തത് പനിചൂടില്‍ അല്ല ..ഇന്നലെ വീടണയുമ്പോള്‍ ഈ കൃഷ്ണ മാത്രം തുറക്കുന്ന കൃഷ്ണാലയത്തിന്റെവാതിലില്‍ മറ്റൊരു മനുഷ്യഗന്ധം തങ്ങിനിന്നിരുന്നു ..ആവശ്യമില്ലാത്തതെല്ലാം മണത്തെടുക്കുന്ന തന്റെ മൂക്കിനെ അവള് ശാസിച്ചു..

"അത് ഏതോ വഴിപോക്കരുടെഗന്ധം .. അവന് അല്ലെങ്കില് അവള് എന്തിനെന്റെവഴിയമ്പലത്തിലേക്ക് കേറണം .. ഇവിടെ ബാക്കിയാവുന്നത് .. മുഷിഞ്ഞൊരു പായുംതലയിണയും .. വക്കു പൊട്ടിയ പിഞ്ഞാണവും ഗ്ലാസ്സും .. പിന്നെ ആര്‍ക്കും വേണ്ടാത്ത ഈ ഞാനും .."

ക്ഷീണം കാരണം കൂടുതലൊന്നും ഓര്‍ക്കാതെ എല്ലാമൊതുക്കി അവള്‍ തന്റെ പായനിവര്‍ത്തി ...സഫലമാകാത്ത മോഹങ്ങള്‍ എല്ലാം അവള് സ്വപ്നം കണ്ടു തീര്‍‌ക്കാറുണ്ട്..ഇന്നലെയും തന്റെ സുന്ദരസ്വപ്നത്തിനായ് കാത്തു കിടന്നു .. എന്നിട്ടുംഇടക്കിടക്ക് ഉറക്കം ഞെട്ടി ..

അന്നത്തെ സ്വപ്നത്തില്‍ അവള്‍ ആ കടല്ക്കരയില്‍ ആയിരുന്നു .. തന്റെഒരിക്കലും നടക്കാത്ത മോഹം ... പാതിരാത്രിയില്‍ ആളൊഴിഞ്ഞ കടപ്പുറത്ത്തിരമാലകളെണ്ണി അങ്ങിനെ ഇരിക്കാന്‍ ..കൃഷ്ണയിപ്പോള്‍ കടല്ക്കരയിലാണ് …ആളൊഴിഞ്ഞ കടല്ക്കരയില്‍ .. അവള്‍ക്ക്കൂട്ടായി ആകെയുള്ളത് അവളുടെ നിഴലും .. അങ്ങിനെ സ്വന്തം മോഹംസാധിച്ചതിന്റെ സന്തോഷത്തില്‍ അവള്‍ നിഴലിനെ ഒന്നു തൊട്ടുതലോടി .. പക്ഷെവീതി കൂടിപ്പോയ നിഴല്‍ മറ്റൊരു നിഴലായ് മാറാന്‍ തുടങ്ങിയതും അലാറംഅടിച്ചതും ഒരുമിച്ചായിരുന്നു ..പനിയില്ലാതെ തന്നെ അവള്‍ക്ക് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

അവള്‍വീണ്ടും പിറുപിറുക്കുന്നു ..

"നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിരിക്കുന്നു .. ഇത്, ഈപടം …ഇതെന്റെ സ്വപ്നമാണ്.. ഞാന്‍ കണ്ട സ്വപനം .. ഞാന്‍ മാത്രം കണ്ടസ്വപനം .. അതിനെ പോലും അവര്‍ വെറുതെ വിടുന്നില്ല .. എന്റെ നിഴലിനൊപ്പംഅവര്‍ നിഴലായെന്നെ പിന്തുടരുന്നു ....."

അപ്പോള്‍ കൃഷ്ണയുടെ കമ്പ്യൂട്ടര് സ്ക്രീനില്‍ മറ്റൊരു നിഴല്‍ കൂടിചാഞ്ഞുവീഴുന്നുണ്ടായിരുന്നു

12 comments:

ഇട്ടിമാളു അഗ്നിമിത്ര said...

കുമാറിന്റെ നിഴല്‍ ചിത്രത്തിന് എന്റെ അക്ഷരചിത്രങ്ങള്‍....

Kumar Neelakandan © (Kumar NM) said...

ഇട്ടിമാളൂ, ഇതില്‍ പടമില്ലല്ലോ!

സാരമില്ല പോസ്റ്റ് എങ്കിലും ഉണ്ടല്ലോ!

നിഴല്‍ ചിത്രങ്ങളുടെ നാലാം പോസ്റ്റ്.

Haree said...

:|
നന്നായിരിക്കുന്നു...
--

ദേവന്‍ said...

സ്വന്തമായി ഒരു നിഴല്‍ പോലും കൊണ്ടുനടക്കാന്‍ അവകാശമില്ലെന്നു വച്ചാല്‍ എന്തു ചെയ്യും? നിഴല്‍ ഹൈജാക്കര്‍- അല്ല ഹൈ ഹാക്കര്‍!

സു | Su said...

സ്വപ്നങ്ങളും തട്ടിയെടുക്കാന്‍ തുടങ്ങിയോ? സൂക്ഷിക്കണം. കൃഷ്ണയുടെ പക്കല്‍ സ്വപ്നങ്ങളെങ്കിലും ഉണ്ടല്ലോ.

സാരംഗി said...

നിഴല്‍ച്ചിത്രത്തിനു മാളു എഴുതിയ അക്ഷരച്ചിത്രം ഇഷ്ടായി.. :)

salil | drishyan said...

ഇട്ടിമാളൂസേ,

സ്വപ്നചിത്രത്തിലെ നിഴല്‍ക്കാഴ്ചകള്‍ - നല്ല പേര്!

സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാകാത്ത കാഴ്ചകളിലൂടെയുള്ള യാത്ര ഇഷ്ടപ്പെട്ടു.

NB:കഥ പറയുന്നത് ആരാണ് - കൃഷ്ണയോ അതോ ‘ഞാനോ’ ? - മനസ്സിലായില്ല!

സസ്നേഹം
ദൃശ്യന്‍

അപ്പൂസ് said...

"നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിരിക്കുന്നു .. ഇത്, ഈപടം …ഇതെന്റെ സ്വപ്നമാണ്.. ഞാന്‍ കണ്ട സ്വപനം .. ഞാന്‍ മാത്രം കണ്ടസ്വപനം .. അതിനെ പോലും അവര്‍ വെറുതെ വിടുന്നില്ല .. എന്റെ നിഴലിനൊപ്പംഅവര്‍ നിഴലായെന്നെ പിന്തുടരുന്നു ....."

ഇട്ടിമാളൂവേച്ചിയേയ്, ഇതു വായിച്ചു അപ്പൂസ് ഞെട്ടിമാളുവേച്ചിയേയ്..
അടുത്തയിടയ്ക്ക് അപ്പൂസിന്‍റെ യാഹൂ പാസ്സ് വേഡ് ആരോ റിസെറ്റ് ചെയ്തതിനു ശേഷം ഇങ്ങനത്തെ കുറേ സ്വപ്നങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്.. :)

ഗുപ്തന്‍ said...

ഇട്ടിമാളുവേച്ച്യേയ്....(ക്രെഡിറ്റ് അപ്പൂസിന്)

കഥ നേരത്തേ വായിക്കാഞ്ഞത് ആ പടം ഞാനും കുറച്ച് മനസ്സിലിട്ട് ഉരുട്ടിക്കൊണ്ട് നടന്നതു കൊണ്ടാണൂട്ടോ.. തല്‍ക്കാലം എഴുതുന്നില്ലെന്ന് വച്ചു....

ഇവിടെയീ ബ്ലോഗിലെ കൂടിക്കാഴ്ചകള്‍ പോലും ഉരുവിധം നിഴലുകളുടെ സംഗമം ആയതുകൊണ്ട് കടന്നുകയറുന്ന നിഴലിനെക്കുറിച്ചുള്ള സൂചന എന്തോ വിഷമപ്പെടുത്തി. ഇന്റര്‍ ആക്റ്റീവ് രചനക്ക് നല്ല സാധ്യത തരുന്നുണ്ട് ബ്ലോഗ് എന്നത് ഈ നിഴല്‍‌വീഴ്ചയുടെ നല്ല വശം.

ഹാക്കര്‍മാരും അപരന്മാരും ആയി ഒരുപാടു നിഴലുകള്‍ അലയുന്നുണ്ടിവിടെ. ആരൊക്കെയാ‍ണു നമ്മിലേക്ക് പരകായപ്രവേശം നടത്തുക എന്ന് അറിയാതായിരിക്കുന്നു. നല്ല നിഴലുകളും ചീത്ത നിഴലുകളുമുണ്ടോ... ആര്‍ക്കറിയാം...ഏതായാലും കൃഷ്ണാലയത്തില്‍ എഴുത്തിനു വേണ്ടുന്ന ഏകാന്തത ബാക്കിയാകട്ടെ...

കഥ ഇഷ്ടപെട്ടൂട്ടോ... ചിലകാര്യങ്ങള്‍ ഇയാള്‍ പറയുന്നതിന്റെ ഒരു വഴി എനിക്ക് വല്ലാതെ ഇഷ്ടപ്പെടുന്നു.

നിമിഷ::Nimisha said...

മാളൂസ് നിഴലുകള്‍ക്കും ഒരു കഥ പറയാന്‍ ഉണ്ടാവുമെന്ന് ഇത് വായിച്ചപ്പോഴാണ് അറിഞ്ഞത്...കൊള്ളാം ട്ടോ :)

ഇട്ടിമാളു അഗ്നിമിത്ര said...

കുമാര്‍ ... ചിത്രം അവിടെ കൊണ്ടുവരാന്‍ മാത്രം അറിവില്ല മാഷെ... ഒരു തരത്തിലാ ഇത്രയെങ്കിലും ഒപ്പിക്കുന്നെ...

ഹരീ.... :)

ദേവന്‍ .. ഞാന്‍ വായിച്ചിരുന്നു ട്ടൊ.. "സങ്കേതിക" കാരണങ്ങളാല്‍ കമന്റാന്‍ രക്ഷയില്ലാരുന്നു... നല്ല പോസ്റ്റ്...

സൂ... സ്വപ്നങ്ങളെ സ്വന്തമായുള്ളു ... അതും ഒരോരുത്തര്‍ തട്ടിയെടുത്താല്‍ ഞാന്‍ എന്താചെയ്യാ എന്റെ സൂവേ...

സാരംഗി ...:)

ദൃശ്യാ .. ഞാനാ കഥ പറയുന്നെ...

അപ്പൂസേ ... ഇതൊരു തുടര്‍ക്കഥയാണല്ലെ.. ഇനി ആര്‍‌ക്കൊക്കെ ഇതേ പറ്റ് പറ്റിയാവോ..

മനു..കഥ വായിചൂട്ടോ... ഞാന്‍ വിചാരിക്കാരുന്നു.. ആരും എന്തെ ആ നിഴലുകളെ കുറിച്ച് പറയാത്തതെന്ന്.. ഒരാളെങ്കിലും പറഞ്ഞൂലോ....

നിമിഷാ.. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കാതെ പോവുന്നതാ...

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.